നഗരസഭാ ജീവനക്കാരെന്ന വ്യാജേന ഫ് ളാറ്റിലെത്തി വയോധികയെ ആക്രമിച്ച് മോഷണം; ഏഴര പവന്റെ സ്വര്‍ണം കവര്‍ന്നു; സ്ത്രീകള്‍ ഉള്‍പ്പെട്ട നാലംഗ കൊള്ളസംഘം കസ്റ്റഡിയില്‍

തിരുവനന്തപുരം: നഗരസഭാ ജീവനക്കാരെന്ന വ്യാജേന ഫ് ളാറ്റിലെത്തി വയോധികയെ ആക്രമിച്ച് മോഷണം നടത്തിയതായി പരാതി. തിരുവനന്തപുരം മണങ്ങാട് നഗരത്തിനോട് ചേര്‍ന്നുള്ള അപ്പാര്‍ട്‌മെന്റില്‍ പട്ടാപ്പകലാണ് സംഭവം. വയോധികയുടെ കഴുത്തിലും കൈകളിലും അണിഞ്ഞിരുന്ന ആഭരണങ്ങളാണ് സംഘം മോഷ്ടിച്ചത്.

നഗരസഭാ ജീവനക്കാരെന്ന വ്യാജേന കഴുത്തില്‍ ടാഗ് അണിഞ്ഞെത്തിയ സംഘം മൊബൈല്‍ ഫോണ്‍ നമ്പര്‍ വാങ്ങാന്‍ വീട്ടിനുള്ളിലേക്ക് കടക്കുകയും വയോധികയെ കിടക്കയിലേക്ക് തള്ളിയിട്ട് ക്രൂരമായി ആക്രമിക്കുകയും ചെയ്തശേഷം ആഭരണങ്ങള്‍ കൈക്കലാക്കി സ്ഥലം വിടുകയായിരുന്നു. സംഭവ സമയത്ത് വീട്ടില്‍ വയോധിക മാത്രമേ ഉണ്ടായിരുന്നുള്ളൂ. മകന്‍ ജോലിക്ക് പോയ സമയത്തായിരുന്നു കവര്‍ച്ച.

തൃശൂര്‍ സ്വദേശികളായ അമ്മയും മകനും കഴിഞ്ഞ നാലുവര്‍ഷമായി ഇതേ അപ്പാര്‍ട്‌മെന്റിലാണ് താമസം. കൊള്ളസംഘം മുമ്പും ഫ് ളാറ്റ് പരിസരത്ത് എത്തിയിരുന്നുവെന്ന് മകന്‍ പറയുന്നു. സമീപത്തെ ഫ്‌ളാറ്റുകളിലെ താമസക്കാര്‍ ജോലിക്ക് പോകുന്നതിനാല്‍ അവിടെ ആളുകള്‍ ഉണ്ടായിരുന്നില്ല. ഇത് മനസിലാക്കിയ സംഘം ദിവസങ്ങള്‍ നീണ്ട ആസൂത്രണത്തിനുശേഷമാണ് മോഷണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ മൂന്നുപേരെ ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട ഒരാള്‍ക്ക് വേണ്ടി അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page