കേരളത്തിൽ 7 അതിവേഗ റെയിൽപാതകൾ നിർമ്മിക്കുന്നതിന് സമഗ്ര പദ്ധതിരേഖ തയ്യാറാക്കാൻ കേന്ദ്ര അനുമതി

ന്യൂഡൽഹി: കേരളത്തിൽ റെയിൽവേ വികസനത്തിന്റെ ഭാഗമായി പാത ഇരട്ടിപ്പിക്കലിനും ലൈനിൻ്റെ വളവുകൾ ലെവലാക്കുന്നതിനും സമഗ്ര വികസന റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള സർവ്വേയ്ക്ക് റെയിൽവേ മന്ത്രാലയം അനുമതി നൽകി. 160 കിലോമീറ്റർ വേഗത്തിൽ കൂടുതൽ വേഗതയിൽ ട്രെയിൻ സർവീസ് നടത്താൻ പറ്റിയ തരത്തിലുള്ള റെയിൽപാത നിർമിക്കുന്നത് സംബന്ധിച്ച സമഗ്ര പദ്ധതി റിപ്പോർട്ട് തയ്യാറാക്കുന്നതിനുള്ള സർവെക്കാണ് അനുമതി നൽകിയത്. ഷൊർണൂർ – മംഗലാപുരം 307 കിലോമീറ്റർ മൂന്നും നാലും പാതകൾ, കോയമ്പത്തൂർ – ഷൊർണൂർ 99 കിലോമീറ്റർ മൂന്നും നാലും പാതകൾ, ഷൊർണൂർ – എറണാകുളം 106 കിലോമീറ്റർ മൂന്നാം പാത, എറണാകുളം – കോട്ടയം-കായംകുളം 115 കിലോമീറ്റർ റെയിൽവേ ലൈൻ , കായംകുളം – തിരുവനന്തപുരം 105 കിലോമീറ്റർ മൂന്നാം പാത, തിരുവനന്തപുരം – നാഗർകോവിൽ 71 കിലോമീറ്റർ മൂന്നാം പാത , തുറവൂർ അമ്പലപ്പുഴ 46 കിലോമീറ്റർ പാത ഇരട്ടിപ്പിക്കൽ എന്നീ പദ്ധതികളുടെ സമഗ്ര രേഖകൾ തയ്യാറാക്കാനാണ് കേന്ദ്രം ഉത്തരവ് നൽകിയിട്ടുത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page