തൃശൂര്‍: തൃശൂര്‍ മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടി രക്ഷപ്പെട്ട രോഗിയുടെ കുത്തേറ്റ് മൂന്നു പേര്‍ക്ക് പരിക്ക്. നേപ്പാള്‍ സ്വദേശിസൂരജ് (33) ആണ് മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിയത്. സമീപത്തെ വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഒരു വീട്ടിലാണ് സൂരജ് ആദ്യം എത്തിയത്. കോളിംഗ് ബെല്‍ കേട്ട് വാതില്‍ തുറന്ന വീട്ടുടമ മുരളിയെ ആണ് സൂരജ് ആദ്യം ആക്രമിച്ചത്.
തുടര്‍ന്ന് അവിടെ നിന്നും ഓടിരക്ഷപ്പെട്ട സൂരജിനെ കീഴ്‌പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ മറ്റ് രണ്ടുപേര്‍ക്ക് കൂടി കുത്തേറ്റു. പൊലീസ് എത്തിയാണ് സൂരജിനെ കീഴ്‌പ്പെടുത്തി വീണ്ടും മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. പരിക്കേറ്റ മൂന്നുപേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.







