വിദ്യാര്‍ത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയത് ടിപ്പറിലും പിക്കപ്പിലും!; പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു
മംഗ്‌ളൂരു: ടിപ്പര്‍ ലോറിയിലും പിക്കപ്പിലും വിദ്യാര്‍ത്ഥികളെ പഠനയാത്രക്ക് കൊണ്ടു പോയ സംഭവത്തില്‍ പ്രധാന അധ്യാപകനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. ബെല്‍ത്തങ്ങാടി, താലൂക്കിലെ ബലേഞ്ച ഗവ. അപ്‌ഗ്രേഡ് ഹയര്‍ പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകന്‍ കിരണിനെയാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ സസ്‌പെന്റ് ചെയ്തത്. വിദ്യാര്‍ത്ഥികളെ കയറ്റിക്കൊണ്ടു പോയ വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്കെതിരെ വേണൂര്‍ പൊലീസ് കേസെടുത്തിട്ടുമുണ്ട്. ഫെബ്രുവരി ഒന്‍പതിനാണ് സംഭവം. നല്‍കൂരുവിലെ ഒരു ഫാമിലേക്കായിരുന്നു കുട്ടികളെയും കൊണ്ട് പഠനയാത്ര നടത്തിയത്. വിദ്യാര്‍ത്ഥികളെ ചരക്കു വാഹനങ്ങളില്‍ കയറ്റുന്നതും തിരികെ കൊണ്ട് വന്ന് …