കൊച്ചി: മസ്തിഷ്‌ക മരണം സംഭവിച്ച 10 മാസം പ്രായമുള്ള കുഞ്ഞിന്റെ അവയവങ്ങള്‍ ദാനം ചെയ്യുന്നു. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശി ആലിന്‍ ഷെറിന്‍ അബ്രഹാമിന്റെ അവയവങ്ങളാണ് ദാനം ചെയ്യുന്നത്. അവയവങ്ങള്‍ നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയ കൊച്ചി അമൃത ആശുപത്രിയില്‍ നടത്തുകയാണ്. ആറുമണിയോടെ ശസ്ത്രക്രിയ പൂര്‍ത്തിയാകും. അതിനുശേഷം അവയവങ്ങള്‍ ഓരോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുഞ്ഞുങ്ങള്‍ക്ക് നല്‍കും. വൃക്കകളും, കരളും ഹൃദയ വാല്‍വുമാണ് ദാനം ചെയ്യുക. അഞ്ചുപേര്‍ക്ക് പുതുജീവനേകും. ഫെബ്രുവരി അഞ്ചിന് കോട്ടയത്തുവച്ചുണ്ടായ റോഡപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു കുഞ്ഞ്. ജീവന്‍ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ കിണഞ്ഞ് പരിശ്രമിച്ചിട്ടും മരണം സംഭവിച്ചു. തുടര്‍ന്ന് ബന്ധുക്കള്‍ അവയവങ്ങള്‍ ദാനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവയവങ്ങള്‍ കൊച്ചിയില്‍ നിന്നും റോഡുമാര്‍ഗം തിരുവനന്തപുരത്തെത്തിക്കും.







