കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ 11,450 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള അഞ്ചുനില കാര്‍ പാര്‍ക്കിംഗ് കേന്ദ്രം 14 ന് വൈകിട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. 30 കോടിരൂപ ചെലവില്‍ അഞ്ചുനിലകളിലായാണ് കാര്‍ പാര്‍ക്കിംഗ് കേന്ദ്രം സ്ഥാപിച്ചിട്ടുള്ളത്.
200 ല്‍പരം ഇരുചക്ര വാഹനങ്ങള്‍ക്കും, 130ലധികം നാലുചക്ര വാഹനങ്ങള്‍ക്കും, ബഹുനില പാര്‍ക്കിംഗ് സെന്ററില്‍ പാര്‍ക്ക് ചെയ്യാനാകും. എന്‍.കെ പ്രേമചന്ദ്രന്‍ എംപി, എം.എ.എമാര്‍, മറ്റ് ജനപ്രതിനിധികള്‍ ചടങ്ങില്‍ പങ്കെടുക്കും.







