തളങ്കര സബ് പോസ്റ്റ് ഓഫീസ് അടച്ചുപൂട്ടില്ല: പൂട്ടാനുള്ള നീക്കം ഉപേക്ഷിച്ചെന്നു പി എം ജി യുടെ ഉറപ്പ്
തിരുവനന്തപുരം: വരുമാനം കുറവാണെങ്കിലും പൊതുജനങ്ങളുടെയും ജനപ്രതിനിധികളുടെയും ആവശ്യം പരിഗണിച്ച് തളങ്കര സബ് പോസ്റ്റ് ഓഫീസ് നിലവിലുള്ള സ്ഥലത്ത് തന്നെ പ്രവർത്തിക്കുമെന്ന് കേരള ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിന്റെ ചുമതല വഹിക്കുന്ന സയീദ് റാഷിദ്,എൻ.എ നെല്ലിക്കുന്ന് എം.എൽ.എയെ രേഖാമൂലം അറിയിച്ചു.പോസ്റ്റ് മാസ്റ്റർ ജനറലിനെ തിരുവനന്തപുരത്ത് നേരിട്ട് കണ്ട് എം.എൽ.എ നിവേദനം നൽകിയിരുന്നു. വിഷയം വിശദമായി പരിശോധിച്ച് ജനങ്ങളുടെ ആവശ്യം പരിഗണിക്കുമെന്ന് അന്ന് എം.എൽ.എക്ക് ഉറപ്പ് ലഭിച്ചിരുന്നു. വരുമാനം കുറഞ്ഞ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടാനുള്ള ദേശീയ തലത്തിലുള്ള തീരുമാനത്തിന്റെ …