സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ശ്രമം; പ്രതികള്‍ അറസ്റ്റില്‍

മലപ്പുറം: സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെക്കാന്‍ ബാങ്കിലെത്തിയവര്‍ അറസ്റ്റില്‍. പാങ്ങ് സര്‍വീസ് സഹകരണ ബാങ്കിന്റെ ചേണ്ടി ശാഖയിലാണ് സംഭവം. ബാങ്കിലെത്തിയവര്‍ സ്വര്‍ണ്ണം കൈമാറുകയും പരിശോധനയില്‍ മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയുമായിരുന്നു. തുടര്‍ന്ന് ബാങ്ക് ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് പ്രതികളെ അറസ്റ്റുചെയ്തു. മമ്മാറന്‍ ജലീല്‍, നാസര്‍, ഫാഇദ് റഷീദ്, ഷാജഹാന്‍, മുഹമ്മദ് അഷ്റഫ് എന്നിവരാണ് അറസ്റ്റിലായത്.

കേസിലെ മുഖ്യ സൂത്രധാരന്‍ ജലീല്‍ ആണെന്നും മയക്കുമരുന്ന് കച്ചവടം ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നും പൊലീസ് പറഞ്ഞു. നിരവധി സഹകരണ ബാങ്കുകളില്‍ സംഘം ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയിരുന്നതായും അവയെ കുറിച്ച് അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു.

മലപ്പുറം ജില്ലാ പൊലീസ് മേധാവി ആര്‍. വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി പ്രേംജിത്തിന്റെ നേതൃത്വത്തില്‍ കൊളത്തൂര്‍ പൊലീസ് ഇന്‍സ്പെക്ടര്‍ ജി. പ്രൈജു, എസ്.ഐ ശൈലേഷ് കുമാര്‍, സി.പി.ഒമാരായ ജയേഷ്, സജീര്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page