പത്തനംതിട്ട: ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടുപോത്തിനെ തെരുവ് നായ്ക്കള്‍ വിരട്ടിയോടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍. പത്തനംതിട്ട തണ്ണിത്തോട്ടിലാണ് സംഭവം. സമീപത്തെ വീട്ടിലെ സിസിടിവിയിലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്.
ദൃശ്യങ്ങളില്‍ ഒരു കാട്ടുപോത്ത് നടന്നുവരുന്നതും രണ്ടുമൂന്ന് തെരുവുനായകള്‍ അതിനെ പിന്തുടരുന്നതും കാണാം. കാട്ടുപോത്ത് ഇവയെ കുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പിന്‍മാറാന്‍ കൂട്ടാക്കാതെ അവ കാട്ടുപോത്തിനെ വളയുന്ന ദൃശ്യങ്ങള്‍ സിസിടിവിയല്‍ ഉണ്ട്. ഒടുവില്‍ നായകള്‍ കാട്ടുപോത്തിനെ ഓടിച്ചുവിടുന്നതും കാണാം.
തെരുവു നായകള്‍ മനുഷ്യരെ ആക്രമിക്കുമ്പോഴും അവയെ കൊണ്ട് ഇത്തരത്തില്‍ ചില ഉപകാരങ്ങള്‍ ഉണ്ടെന്നാണ് വീഡിയോ പുറത്തുവന്നതോടെ ചിലര്‍ അഭിപ്രായപ്പെടുന്നത്. ഈ മേഖലയില്‍ കാട്ടുപോത്തിന്റെ ശല്യം കൂടുതലാണെന്നും ഇവര്‍ പറയുന്നു.







