കാസര്‍കോട്: രാജപുരം, വണ്ണാത്തിക്കാനത്ത് കാര്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ആള്‍ മരിച്ചു. മാലക്കല്ലിലെ ജോസ് കുളക്കൊറ്റില്‍ (62) ആണ് ഞായറാഴ്ച മരിച്ചത്.
ജനുവരി 15ന് ആണ് അപകടമുണ്ടായത്. കാലിക്കടവില്‍ നടന്ന സീനിയര്‍ സിറ്റിസണ്‍സ് ഫോറം ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു ജോസ്. കൂടെ യാത്ര ചെയ്തിരുന്ന കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം പ്രസിഡണ്ട് പി.സി തോമസ് (68), ആലീസ് ജോസഫ് തള്ളത്തു കുന്നേല്‍ (66), ചിന്നമ്മ ഞെരളാട്ട് (65) എന്നിവര്‍ക്കും പരിക്കേറ്റിരുന്നു.







