ജി.എസ്.ടി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വ്യാപാര സ്ഥാപനങ്ങളില്‍ പണപ്പിരിവ്; സംഘത്തലവന്‍ അറസ്റ്റില്‍

കൊച്ചി: ജി.എസ്.ടി ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന വ്യാപാര സ്ഥാപനങ്ങളില്‍ പണപ്പിരിവ് നടത്തിയ സംഭവത്തില്‍ സംഘത്തലവന്‍ അറസ്റ്റില്‍. കോടനാട് ചെട്ടിനട സ്വദേശി അനൂപ് ആണ് അറസ്റ്റിലായത്. അപകടത്തില്‍ പരിക്കേറ്റ ജി.എസ്. ടി വകുപ്പിലെ ഉദ്യോഗസ്ഥയുടെ ഭര്‍ത്താവിന്റെ ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് അനൂപും കൂട്ടാളിയും പണപ്പിരിവ് നടത്തിയത്.

ആദ്യം ഫോണില്‍ വിളിച്ച് പറഞ്ഞ ശേഷം കടയില്‍ നേരിട്ടെത്തി പണം വാങ്ങുകയായിരുന്നു. സംശയം തോന്നി കച്ചവടക്കാര്‍ ജിഎസ് ടി വകുപ്പില്‍ വിളിച്ച് അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്ന് അറിയുന്നത്. തുടര്‍ന്ന് കോടനാട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ സമാന സ്വഭാവമുളള നിരവധി തട്ടിപ്പുകേസുകളില്‍ പ്രതിയാണ് അനൂപ് എന്ന് കണ്ടെത്തി. അനൂപിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അനൂപിന്റെ കൂട്ടാളിക്കായുളള അന്വേഷണം തുടരുകയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page