കുമ്പള: ഓടിക്കൊണ്ടിരുന്ന ബസില്‍ മദ്യ ലഹരിയില്‍ യാത്രക്കാരോടു ഏറ്റുമുട്ടലിനൊരുങ്ങി നിന്ന സ്വകാര്യ ബസ് കണ്ടക്ടറെ പൊലീസ് അറസ്റ്റു ചെയ്തു.
ശനിയാഴ്ച ഉച്ചക്കു മംഗളൂരുവില്‍ നിന്നു കാസര്‍കോട്ടേക്കു പോവുകയായിരുന്ന മെഹബൂബ് ബസില്‍ കണ്ടക്ടര്‍ യാത്രക്കാരോടു ഏറ്റുമുട്ടാനുള്ള നീക്കത്തിലാണെന്ന ഒരു യാത്രക്കാരന്റെ പരാതികേട്ട് എസ് ഐ അബ്ദുല്‍സലാം മറ്റു പൊലീസുകാരുമായി കുമ്പള ജംഗ്ഷനിലെത്തി ബസ് കൈകാണിച്ചു നിറുത്തുകയായിരുന്നു. അതേസമയം കണ്ടക്ടര്‍ യാത്രക്കാരുമായി ഏറ്റുമുട്ടലിനു വട്ടം കൂടുന്നതു കണ്ട അയാളെ പൊലീസ് അറസ്റ്റു ചെയ്തു. കണ്ടക്ടര്‍ കൂത്തു പറമ്പു സ്വദേശി പി വി ഷിജുവാണ് പിടിയിലായതെന്നു പൊലീസ് പറഞ്ഞു.







