ഉപ്പള, നയാബസാറില്‍ യുവാവിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ച് കൊല്ലാന്‍ ശ്രമം; ഗുരുതരമായി പരിക്കേറ്റ ഐല സ്വദേശി ആശുപത്രിയില്‍

കാസര്‍കോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഉപ്പള, നയാബസാറില്‍ യുവാവിനെ തലക്കടിച്ചു കൊല്ലാന്‍ ശ്രമം. ഐല സ്വദേശി ഹനീഫ എന്ന ബിജെപി ഹനീഫ (32) ആണ് അക്രമത്തിനു ഇരയായത്. ഇയാളെ ദേര്‍ളക്കട്ട ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി 11 മണിയോടെയാണ് അക്രമ സംഭവം നടന്നത്.
ഹനീഫയെ തടഞ്ഞു നിര്‍ത്തിയ ശേഷം ഇരുമ്പു വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നുവെന്നു പറയുന്നു. അക്രമി സംഘത്തില്‍ മൂന്നു പേരാണ് ഉണ്ടായിരുന്നതെന്നാണ് പൊലീസിനു ലഭിച്ചിട്ടുള്ള വിവരം. ഇവര്‍ ആരാണെന്നു വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹനീഫ നേരത്തെ ബിജെപി പ്രവര്‍ത്തകന്‍ ആയിരുന്നു. അതിനാലാണ് ബിജെപി ഹനീഫയെന്ന് അറിയപ്പെടാന്‍ തുടങ്ങിയതത്രെ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page