കാസര്‍കോട്: വീട്ടില്‍ നിന്നും പോയ യുവതി തിരിച്ചെത്തിയില്ലെന്ന് പരാതി. മാതാവ് നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കുഞ്ചത്തൂര്‍, തലപ്പാടി, മരിയാശ്രമം ചര്‍ച്ച് കോമ്പൗണ്ടിലെ അനീഷ ഡിസില്‍വ (24)യെയാണ് കാണാതായത്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ മകള്‍ അതിനുശേഷം തിരിച്ചെത്തിയിട്ടില്ല എന്ന് മാതാവ് ജസിന്ത അനിത ഡിസില്‍വ നല്‍കിയ പരാതിയില്‍ പറഞ്ഞു. പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതി പൂനയില്‍ എത്തിയതായാണ് വിവരം ലഭിച്ചത്. യുവതിയെ കാണാതായ വിവരം മഞ്ചേശ്വരം പൊലീസ് വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന് അറിയിച്ചിട്ടുണ്ട്.







