ആത്മാര്‍ത്ഥമായി ജോലി ചെയ്ത ജീവനക്കാര്‍ക്ക് കമ്പനി ഉടമ വിലകൂടിയ കാറുകള്‍ സമ്മാനിച്ചു

ഇന്‍ഡോര്‍: കമ്പനിയുടെ വളര്‍ച്ചയ്ക്ക് ആത്മാര്‍ത്ഥമായി ജോലി ചെയ്ത ജീവനക്കാര്‍ക്ക് കമ്പനി ഉടമ വിലകൂടിയ കാറുകള്‍ സമ്മാനിച്ചു. ഇന്‍ഡോര്‍ ഇന്നോവെജ് ഡോട് കോ ഡോട് ഇന്‍ എന്ന അഗ്രി-ഇന്നൊവേഷന്‍ സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകന്‍ അങ്കിത് ബര്‍ബേറ്റയാണ് തന്റെ സ്ഥാപനത്തിലെ നാല് ജീവനക്കാര്‍ക്ക് പുത്തന്‍ ടാറ്റ നെക്‌സോണ്‍ ഇലക്ട്രിക് കാറുകള്‍ സമ്മാനമായി നല്‍കിയത്.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പോസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടുകഴിഞ്ഞത്. വീഡിയോയില്‍, നാല് കാറുകളുടെ താക്കോലുമായി നില്‍ക്കുന്ന അങ്കിതിനെ കാണാം. തന്റെ ജീവനക്കാരെ ‘യോദ്ധാക്കള്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം ‘ബോസ് എന്നത് തന്റെ അടയാളമാണ്, എന്നാല്‍ പ്രിയപ്പെട്ടവര്‍ക്കായി ജീവിക്കുക എന്നത് തന്റെ ഭാഗ്യമാണ്’ എന്ന് വീഡിയോയ്ക്ക് താഴെ കുറിച്ചു.

നാല് താക്കോലുകളും കൂട്ടിക്കലര്‍ത്തിയ ശേഷം ജീവനക്കാരോട് ഓരോന്ന് തിരഞ്ഞെടുക്കാന്‍ അദ്ദേഹം ആവശ്യപ്പെടുകയായിരുന്നു. ഇന്ന് എന്റെ നാല് യോദ്ധാക്കള്‍ക്ക് ഞാന്‍ ടാറ്റ നെക്‌സോണ്‍ നല്‍കുകയാണെ ന്ന് അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് ഓരോരുത്തരായി പാര്‍ക്കിംഗില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ അണ്‍ലോക്ക് ചെയ്തു. അപ്രതീക്ഷിതമായി ലഭിച്ച സമ്മാനത്തിന്റെ ഞെട്ടലിലായിരുന്നു ജീവനക്കാര്‍.

വീഡിയോ വൈറലായതിന് പിന്നാലെ രസകരമായ കമന്റുകളും വരുന്നുണ്ട്. ‘സര്‍, ഈ കമ്പനിയില്‍ ജോലിക്ക് എപ്പോഴാണ് അപേക്ഷിക്കേണ്ടത്’ എന്ന് ഒരാള്‍ അന്വേഷിച്ചു. ‘അടുത്ത വീഡിയോയില്‍ എങ്കിലും ഉള്‍പ്പെടാന്‍ കമ്പനിയില്‍ ഒരു വാച്ച്മാന്റെ ഒഴിവുണ്ടോ’ എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിന്‍ യാത്രക്കിടയില്‍ യുവതിയുടെയും സുഹൃത്തിന്റെയും വീഡിയോ ചിത്രീകരിച്ചതായി പരാതി; യുവാവിനെതിരെ റെയില്‍വെ പൊലീസ് കേസെടുത്തു, ദുരനുഭവം കാഞ്ഞങ്ങാട്ട് നിന്നു കയറിയ യുവതിക്കും സുഹൃത്തിനും

You cannot copy content of this page