ശബരിമല സ്വര്‍ണ്ണക്കൊള്ള: എസ്‌ഐടി വീണ്ടും അടൂര്‍ പ്രകാശ് എംപിയെ ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ വലതു മുന്നണി കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപിയെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യുന്നു. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അടൂര്‍ പ്രകാശിനെ നേരത്തെയും ഈ കേസില്‍ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി അടൂര്‍ പ്രകാശിനുള്ള ബന്ധം കൂടുതല്‍ വ്യക്തമാക്കുന്നതിനു വേണ്ടിയാണ് ചോദ്യം ചെയ്യലെന്നറിയുന്നു.
പോറ്റി ശബരിമലയില്‍ നിന്നു മോഷ്ടിച്ച സ്വര്‍ണ്ണം കര്‍ണ്ണാടകയിലെ വ്യാപാരി ഗോവര്‍ധനു കൈമാറ്റം ചെയ്തതുമായി ബന്ധപ്പെട്ടാണ് പോറ്റി സോണിയാഗാന്ധിയെ കണ്ടതെന്നു സംശയിപ്പിക്കുന്ന തരത്തില്‍ പോറ്റി അന്വേഷണ സംഘത്തിനു മൊഴി നല്‍കിയതായി പറയുന്നുണ്ട്. പോറ്റി സോണിയാ ഗാന്ധിയെ കാണുമ്പോള്‍ കൂട്ടത്തില്‍ അടൂര്‍ പ്രകാശ് എംപിയും ഉണ്ടായിരുന്നു. ഇതേ കേസില്‍ ആന്റോ ആന്റണി എംപിയെയും ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page