കൊച്ചി: എസ്.ഐ.ആര്‍ ജോലി സമ്മര്‍ദത്തെ തുടര്‍ന്നാണെന്ന് പറയുന്നു പറവൂരില്‍ ബി.എല്‍.ഒയെ മരിച്ചനിലയില്‍ കണ്ടെത്തി. പറവൂര്‍ മുത്തക്കുന്നം സ്വദേശിയും മുത്തക്കുന്നം എസ്.എന്‍.എം കോളജിലെ ക്ലര്‍ക്കുമായ ഷിജി(49) യാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ച്ചെ കോളജ് പ്രിന്‍സിപ്പലിന് സന്ദേശം അയച്ചശേഷമാണ് മരണം. സന്ദേശം ലഭിച്ചതിന് പിന്നാലെ നടത്തിയ തിരച്ചിലില്‍ ഷിജിയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. എസ്.ഐ.ആറുമായി ബന്ധപ്പെട്ട ഫയലുകള്‍ മടങ്ങി വന്നത് ഷിജിയെ മാനസികമായി തളര്‍ത്തിയിരുന്നതായി കുടുംബം പറയുന്നു. ജോലി ഭാരത്തെ കുറിച്ച് സഹപ്രവര്‍ത്തകരോടും ബന്ധുക്കളോടും പരാതി ഉന്നയിച്ചിരുന്നതായും അറിയുന്നു. കേരളത്തില്‍ എസ്.ഐ.ആര്‍ ജോലി ഭാരത്തെ തുടര്‍ന്ന് ഇതിന് മുമ്പും ബി.എല്‍.ഒ മാര്‍ മരിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.







