തൃശൂര്‍: നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂര്‍ കുന്നംകുളം വെങ്ങിലശേരി ചാങ്കരവീട്ടില്‍ സുധാകരന്റെ മകന്‍ അഖിലാണ് (35) മരിച്ചത്.
ബഹ്‌റൈനില്‍ നിന്ന് നാട്ടിലേക്കുള്ള വിമാന യാത്രയ്ക്കിടെ ശനിയാഴ്ച രാവിലെയാണ് സംഭവം. ഹൃദയാഘാതത്തെ തുടര്‍ന്ന് അഖില്‍ വിമാനത്തിനകത്ത് കുഴഞ്ഞുവീഴുകയായിരുന്നു.
തുടര്‍ന്ന് കൊച്ചിയിലേക്കുള്ള വിമാനം കണ്ണൂരില്‍ എമര്‍ജന്‍സി ലാന്‍ഡിങ് നടത്തി അഖിലിനെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യയും മകളും സുഹൃത്തും ഒപ്പമുണ്ടായിരുന്നു. ഇവര്‍ നോക്കിനില്‍ക്കെയായിരുന്നു യുവാവിന്റെ ആകസ്മിക മരണം.
രാവിലെ 8.15ന് ബഹ്‌റൈനില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്നു അഖില്‍. വിമാനം പുറപ്പെട്ട് രണ്ടു മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് അഖില്‍ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. കണ്ണൂര്‍ വിമാനത്താവളത്തിലെ ഡോക്ടര്‍ പരിശോധിച്ചശേഷമാണ് മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.








Covid vaccine