നിലവിളക്കില്‍ നിന്നു വസ്ത്രത്തിലേക്ക് തീ പടര്‍ന്നു പിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

തളിപ്പറമ്പ്: വീട്ടിലെ നിലവിളക്കില്‍ നിന്ന് തീ പടര്‍ന്ന് വസ്ത്രത്തില്‍ പിടിച്ചതിനെത്തുടര്‍ന്ന് പൊള്ളലേറ്റ വയോധിക മരിച്ചു. നെല്ലിപ്പാറ കട്ടയാലിന് സമീപം താഴെ മഞ്ഞക്കാട്ടെ കൊച്ചുപറമ്പില്‍ അമ്മിണി എന്ന പൊന്നമ്മ(77) യാണ് മരിച്ചത്. വെള്ളിയാഴ്ച്ച വൈകുന്നേരം ആറരയോടെയാണ് സംഭവം. വീട്ടില്‍ കത്തിച്ചുവെച്ചിരുന്ന നിലവിളക്കില്‍ നിന്ന് തീ പടര്‍ന്ന് അമ്മിണിയുടെ വസ്ത്രത്തില്‍ പിടിക്കുകയായിരുന്നു. പ്രാര്‍ത്ഥനക്കായി വിളക്കിന് സമീപത്തേക്ക് വരുന്നതിനിടെയാണ് തീ പടര്‍ന്നതെന്നു പറയുന്നു. സാരമായി പൊള്ളലേറ്റ അമ്മിണിയെ ഉടന്‍ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചു. ചികിത്സയില്‍ കഴിയുന്നതിനിടെ ശനിയാഴ്ച രാവിലെയാണ് മരണം സംഭവിച്ചത്.
ഭര്‍ത്താവ്: പരേതനായ കുട്ടപ്പന്‍. മക്കള്‍: സുകുമാരന്‍ (ഡ്രൈവര്‍, കരിങ്കയം), ബാബു, പരേതനായ ബിജു. മരുമക്കള്‍: ഓമന, സുജാത.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page