കാസര്‍കോട്: കെട്ടിട നിര്‍മ്മാണ തൊഴിലാളിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂരിലെ വി. സജിത്ത് (42) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ സജിത്തിന്റെ മൃതദേഹം കാണപ്പെട്ടത്. അമ്പലത്തറ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
വി. നാരായണന്‍ മേസ്തിരി-കെകെ നാരായണി ദമ്പതികളുടെ മകനാണ്.
ഭാര്യ: പ്രതിഭ (പെര്‍ള). മക്കള്‍: ആദിദേവ് , ആരാധ്യ(ഇരുവരും പുല്ലൂര്‍ ഗവ.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍). സഹോദരങ്ങള്‍: വി. സുനില്‍കുമാര്‍ (മര്‍ച്ചന്റ് നേവി), വി. സുജിത്ത്, വി. സിന്ധു (ഉദുമ).







