കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഇന്ന് ഗ്രാമിന് 265 രൂപ കൂടി 14,355 രൂപയിലെത്തി. ഒരു പവന്റെ വില 2,120 രൂപ വര്‍ധിച്ച് 1,14,840 രൂപയുമായി. രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില വീണ്ടും ഉയര്‍ന്നതോടെയാണിത്.
ഇന്നലെ രാവിലെ പവന്‍ വില 1,520 രൂപ കുറഞ്ഞിരുന്നു. എന്നാല്‍ ഉച്ചയ്ക്ക് 1,000 രൂപ ഉയര്‍ന്നു. ഇന്നലെയും ഇന്നുമായി 3120 രൂപയാണ് പവന് കൂടിയത്. ഡിസംബര്‍ 23നാണ് സ്വര്‍ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിട്ടത്. ആഗോള സമ്പദ് വ്യവസ്ഥയില്‍ അനിശ്ചിതത്വം തുടരുന്നത് സ്വര്‍ണവിലയിലെ കുതിപ്പിന് അനുകൂലമാകാനാണ് സാധ്യത.







