കാസര്‍കോട്: സി പി സി ആര്‍ ഐ പെന്‍ഷനേഴ്‌സ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ തെങ്ങു -കവുങ്ങ് കൃഷി സംബന്ധിച്ച വിഷയങ്ങളില്‍ കര്‍ഷകരുടെയും ശാസ്ത്രജ്ഞരുടെയും മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. സിപിസിആര്‍ ഐ കൃഷിവിജ്ഞാന കേന്ദ്രത്തിന്റെയും ‘വയലും വീടും’ കൂട്ടായ്മയുടെയും സഹായസഹകരണത്തോടെ സിപിസിആഐ യില്‍ നടന്ന പരിപാടി ആക്ടിങ് ഡയറക്ടര്‍ ഡോ. അഗസ്റ്റിന്‍ ജെറാര്‍ഡ് ഉദ്ഘാടനം ചെയ്തു. മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. സി. തമ്പാന്‍ ആധ്യക്ഷം വഹിച്ചു. കെ. മണികണ്ഠന്‍ സ്വാഗതവും ഡോ. രവീന്ദ്രന്‍ പാട്ടാളി നന്ദിയും പറഞ്ഞു.മുന്‍ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ. കെ. ചന്ദ്രന്‍, ഡോ. ഡാലിയ മോള്‍,ഡോ. ബെഞ്ചമിന്‍ എന്നിവര്‍ ചര്‍ച്ച നയിച്ചു.വയലും വീട് കൂട്ടായ്മയുടെ പ്രസിഡണ്ട് ഇ. ജനാര്‍ദ്ദനന്‍, സെക്രട്ടറി കണ്ണാലയം നാരായണന്‍,പുല്ലൂര്‍ പെരിയ പഞ്ചായത്ത് അംഗം ഉഷ നായര്‍ സംസാരിച്ചു. തുടര്‍ന്ന് കൃഷിയിട സന്ദര്‍ശനം നടത്തി.







