മലപ്പുറത്ത് ഉള്ളിലോറിയില്‍ സ്‌ഫോടകവസ്തു ശേഖരം

മലപ്പുറം: ഉള്ളിലോറിയില്‍ ഒളിപ്പിച്ചു കടത്തിക്കൊണ്ടു വന്ന വന്‍ സ്‌ഫോടക വസ്തുക്കള്‍ പൊലീസ് അതിസാഹസികമായി പിടിച്ചു. കെഎല്‍ 10 ബിഎഫ് 8395 ലോറിയില്‍ 130 ചാക്ക് ഉള്ളിക്കടിയില്‍ പെട്ടിക്കുള്ളില്‍ നിറച്ചാണ് സ്‌ഫോടക വസ്തുക്കള്‍ ഒളിപ്പിച്ചിരുന്നത്. അത്യുഗ്ര സ്‌ഫോടക ശേഷിയുള്ള ജലാറ്റിന്‍സ്റ്റിക്, ഡിറ്റനേറ്റര്‍ വയര്‍ എന്നിവയാണ് പിടികൂടിയത്.
ഇന്നലെ രാത്രി എത്തിയ ഉള്ളിലോറിക്കൊപ്പം കാറില്‍ ആളുകള്‍ പിന്തുടരുന്നുണ്ടായിരുന്നു. ലോറിയും കാറും മലപ്പുറം ചെമ്മാട്ടുള്ള ഹോളോബ്രിക്‌സ് കടയ്ക്കുള്ളില്‍ നിറുത്തിയിടുകയായിരുന്നു. ഇതേ സമയത്തു തന്നെ പൊലീസും സ്ഥലത്തെത്തി. പൊലീസിനെ കണ്ട് ലോറി ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്നവരും രക്ഷപ്പെടുകയായിരുന്നെന്നു പറയുന്നു. പൊലീസ് ലോറിയിലുണ്ടായിരുന്ന 130 ചാക്ക് ഉള്ളിയും താഴെയിറക്കിക്കഴിഞ്ഞതോടെയാണ് സ്‌ഫോടക വസ്തു നിറച്ച പെട്ടികള്‍ കണ്ടെത്തിയത്. ലോറിയും സ്‌ഫോടക വസ്തുക്കളും പൊലീസ് കസ്റ്റഡിയിലെടുത്തു.
അടുത്ത കാലത്തായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്‌ഫോടക വസ്തുക്കള്‍ വന്‍തോതില്‍ കടത്തുന്നുണ്ട്. രണ്ടു ദിവസം മുമ്പ് പാലക്കാട്ട് വത്തക്കയുമായി വരുകയായിരുന്ന പിക്കപ്പ് വാന്‍ പിടികൂടിയിരുന്നു. നിറുത്താതെ ഓടിച്ചു പോവുകയായിരുന്ന പിക്കപ്പ് വാന്‍ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page