വയറില്‍ അസഹ്യമായ വേദന; നടി പേളി മാണി ആശുപത്രിയില്‍

കൊച്ചി: വയറില്‍ അസഹ്യമായ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടി പേളി മാണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പേളി തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ തന്റെ ആശുപത്രി വാസത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവച്ചത്. വാര്‍ത്ത അറിഞ്ഞതിന് പിന്നാലെ തന്റെ ആരോഗ്യനിലയില്‍ ആശങ്ക അറിയിച്ച് തനിക്ക് കിട്ടിയ സന്ദേശങ്ങള്‍ കണ്ട് ഞെട്ടിയെന്നും പേളി പറയുന്നു.

വയറില്‍ ഇന്‍ഫെക്ഷനായതിനെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. മൂന്ന്, നാല് ദിവസം കൂടി കഴിഞ്ഞാല്‍ മാത്രമെ ഡിസ്ചാര്‍ജ് ചെയ്യൂ. ഇപ്പോള്‍ സുഖം പ്രാപിച്ചു വരുന്നു. പൂര്‍വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് ജോക്ക് സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് താന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന് പേളി പറഞ്ഞു.

‘എനിക്ക് ഒരുപാട് മെസേജുകള്‍ ഇന്‍ബോക്‌സില്‍ വന്നു. ഇത്രയധികം മെസേജുകള്‍ ലാസ്റ്റ് എനിക്ക് ലഭിച്ചത് കല്യാണത്തിന്റെ സമയത്താണ്. ഒരുപാട് പേര്‍ ഞാന്‍ ഓക്കെയാണോ എന്താണ് സംഭവിച്ചത് എന്നൊക്കെ ചോദിച്ച് മെസേജ് അയച്ചിട്ടുണ്ട്. മെസേജുകള്‍ കണ്ടപ്പോള്‍ ആശുപത്രിയില്‍ അഡ്മിറ്റാണെന്ന സ്റ്റോറി ഇടേണ്ടിയിരുന്നില്ലെന്ന് തോന്നി.

എന്നെ കുറിച്ച് ആശങ്കകള്‍ അറിയിച്ചുള്ള മെസേജുകളാണ് വന്നത്. അത് കണ്ടപ്പോള്‍ എനിക്ക് ഒരുപാട് സ്‌നേഹം തോന്നി. എനിക്ക് തീരെ സുഖമില്ല. വയറില്‍ ഇന്‍ഫക്ഷന്‍ വന്നതാണ്. ഞാന്‍ കഴിച്ച ഏതെങ്കിലും ഭക്ഷണം കാരണമാകാം ഇങ്ങനെ സംഭവിച്ചത്. എന്നിരുന്നാലും സഹിക്കാന്‍ പറ്റാത്ത വേദനയായിരുന്നു. രണ്ട്, മൂന്ന് ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരും. എന്റെ ആരോഗ്യം മെച്ചപ്പെടുമ്പോള്‍ അവര്‍ എന്നെ ഡിസ്ചാര്‍ജ് ചെയ്യുമായിരിക്കും. മൂന്ന്, നാല് ദിവസത്തിനുള്ളില്‍ ആശുപത്രി വാസം അവസാനിക്കും. ശേഷം കുറച്ച് ദിവസം റെസ്റ്റ് എടുത്താല്‍ ഞാന്‍ ഓക്കെയാകും.

പൂര്‍വാധികം ശക്തിയോടെ കൂടുതല്‍ അലമ്പ് ജോക്ക്‌സോടെ തിരിച്ച് വരും. അതേ കുറിച്ചാണ് ഞാന്‍ ഇപ്പോഴും ആലോചിച്ചുകൊണ്ടിരിക്കുന്നത്. എല്ലാവരോടും സ്‌നേഹവും നന്ദിയും. ഇതൊക്കെ എന്ത് നമ്മള്‍ സ്‌ട്രോങ്ങല്ലേ’-പേളി പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page