തിരുവനന്തപുരം: ആഴ്ചയില്‍ അഞ്ചു ദിവസത്തെ ജോലി മതിയെന്ന സര്‍ക്കാര്‍ ജീവനക്കാരുടെ നിലപാടിനെ കുറിച്ച് സര്‍ക്കാര്‍ എന്ത് പറയുന്നുവെന്ന് ചീഫ് സെക്രട്ടറി ആരാഞ്ഞു. ആഴ്ചയില്‍ അഞ്ച് ദിവസത്തെ ജോലി മതിയെന്ന നിലപാട് സര്‍വീസ് സംഘടനകള്‍ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കണമെന്ന് സര്‍ക്കാരിനോട് ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടു. അതേസമയം ജോലി സമയം കൂട്ടുന്നതിനോട് ജീവനക്കാര്‍ യോജിപ്പ് പ്രകടിപ്പിച്ചു; അവധികള്‍ കുറയ്ക്കരുതെന്നും ആവശ്യപ്പെട്ടു.







