കേരളയാത്രയെ വരവേല്‍ക്കാനുള്ള പ്രകടനത്തില്‍ അതിഥിത്തൊഴിലാളികള്‍: അവര്‍ക്കു പാര്‍ട്ടി നേതാക്കള്‍ ഉപദേശം നല്‍കുന്ന വീഡിയോ വൈറല്‍

കണ്ണൂര്‍: കണ്ണൂരില്‍ കേരള യാത്രയെ വരവേല്‍ക്കാനുള്ള പ്രകടനം അതിഥി തൊഴിലാളികള്‍ ഏറ്റെടുത്തു. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ തൊഴിലാളി നേതാക്കന്മാര്‍ക്കു സി പി എം നേതൃത്വം നല്‍കുന്നതും വിളിക്കേണ്ട മുദ്രാവാക്യങ്ങളെക്കുറിച്ചു നല്‍കുന്ന ഉപദേശങ്ങളും അന്യസംസ്ഥാന തൊഴിലാളികള്‍ അതു ഏറ്റുവിളിക്കേണ്ട രീതിയും അടങ്ങിയ വീഡിയോ ചിത്രം വൈറലായി. വരവേല്‍പ്പു സംഘത്തിന്റെ പ്രകടനം വിലയിരുത്താനെത്തിയ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ ചുവപ്പു പൊന്നാട അണിയിക്കുന്ന ചിത്രവും മുഖ്യധാരാ ചാനലുകള്‍ പ്രസിദ്ധീകരിച്ചു.
അതിഥി തൊഴിലാളികള്‍ വിപ്ലവ പ്രസ്താനത്തില്‍ പാരമ്പര്യമുള്ളവരാണെന്നും ആ ബോധത്തിലാണ് അവര്‍ ജനകീയ മുന്നേറ്റത്തില്‍ പങ്കെടുക്കുന്നതെന്നും അതിനെക്കുറിച്ചു ഗോവിന്ദന്‍ പറഞ്ഞു. പക്ഷേ, കുത്തക മാധ്യമങ്ങള്‍ അതിനെയും ഇടതു മുന്നണിയെ പരിഹസിക്കാനുള്ള കരുവാക്കിയിരിക്കുന്നതില്‍ അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page