ഒന്നിച്ചിരുന്ന് മദ്യപിച്ചു; അനുജനെ ഇടിച്ചു കൊന്ന ജ്യേഷ്ഠൻ റിമാൻ്റിൽ

പാലക്കാട് : ഒന്നിച്ചിരുന്ന് മദ്യപിക്കുന്നതിനിടയിൽ നിസ്സാര പ്രശ്നത്തിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന് അനുജനെ ഇടിച്ചു കൊന്നു കിടക്കയിൽ കിടത്തിയ ജ്യേഷ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് പഴയ പോസ്റ്റ് ഓഫീസ് തെരുവിലെ ബാബു (35 )ആണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് വീട്ടിലെ കിടപ്പുമുറിയിൽ മകനെ മരിച്ച നിലയിൽ കണ്ട മാതാവും ബന്ധുക്കളും മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചതിന് തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിൽ നെഞ്ചിന് ഏറ്റ ആഘാതമാണ് മരണകാരണമെന്നു കണ്ടെത്തിയിരുന്നു. റിപ്പോർട്ടിനെ തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജ്യേഷ്ഠസഹോദരൻ പിടിയിലായത്. മാതാവ് അയൽ വീട്ടിലേക്ക് പോയ തക്കത്തിൽ ഒന്നിച്ചിരുന്ന് മദ്യപിച്ച് സഹോദരങ്ങൾ തമ്മിൽ നിസാര പ്രശ്നത്തിൽ വാക്കേറ്റം ഉണ്ടാവുകയും അത് കയ്യാങ്കളിയിൽ കലാശിക്കുകയും ആയിരുന്നു. ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് സഹോദരൻ പിടിയിലായത്. വാളയാർ പോലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page