മണ്ണംകുഴി അംഗന്‍വാടി കവര്‍ച്ച: മോഷ്ടാവ് അറസ്റ്റില്‍

മഞ്ചേശ്വരം: മണ്ണംകുഴിയിലെ അംഗന്‍വാടി കവര്‍ച്ച ചെയ്തയാളെ മഞ്ചേശ്വരം ഇന്‍സ്‌പെക്ടര്‍ അജിത്കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. നിരവധി കവര്‍ച്ചാകേസുകളിലെ പ്രതിയും കര്‍ണ്ണാടക പുത്തൂര്‍, നെല്യാടി കൊക്കട സ്വദേശിയുമായ അഷ്‌റഫ് (55) എന്ന ആളാണ് അറസ്റ്റിലായത്. ഇയാള്‍ ഉപ്പളയില്‍ വാടകക്കു താമസക്കാരനാണിപ്പോഴെന്ന് പൊലീസ് പറഞ്ഞു. മഞ്ചേശ്വരത്ത് മൂന്ന് കവര്‍ച്ചാ കേസുകളില്‍ പ്രതിയായിരുന്നു ഇയാള്‍. കളവു മുതല്‍ ഉപ്പളയിലെ ഒരു ഹിന്ദിക്കാരനാണ് വില്‍പ്പന നടത്തിയതെന്ന് ഇയാള്‍ പൊലീസിനെ അറിയിച്ചു. കളവു മുതല്‍ വാങ്ങിയ ആളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഓരോ സ്ഥലത്ത് വാടകക്ക് താമസിക്കുകയും കളവു നടത്തി ആ സ്ഥലത്തു നിന്നും മുങ്ങുകയുമാണ് ഇയാളുടെ രീതിയെന്നു പൊലീസ് പറഞ്ഞു. പിന്നീട് അവിടെയും കളവു നടത്തിയ ശേഷം അവിടെ നിന്നു താമസം മാറ്റുന്നു. എസ്‌ഐ വൈഷ്ണവ് രാമചന്ദ്രന്‍, ശബരികൃഷ്ണ, ഉമേശ്, സോണിയ എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page