കാനത്തൂര്‍: ഗോപി ആന്‍റ് നാണു മെമ്മോറിയല്‍ ആര്‍ട്സ് ആന്‍റ് സ്പോര്‍ട്സ് ക്ലബ്ബിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന കാനത്തൂര്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്‍റിന് കാനത്തൂര്‍ ഒരുങ്ങി . നാളെ(ശനി ) മുതല്‍ 14 വരെയാണ് ടൂര്‍ണ്ണമെന്‍റ്. ജില്ലയിലെ 8 ടീമുകള്‍ സംസ്ഥാന-വിദേശ താരങ്ങളെ അണിനിരത്തി കളിക്കളത്തില്‍ ഇറങ്ങുന്നു . മേലത്ത് നാരായണന്‍ നമ്പ്യാര്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള ഫ്ളഡലൈറ്റ് കളക്ഷന്‍ ടൂര്‍ണ്ണമെന്‍റിന് വിപുലമായ ഒരുക്കങ്ങളാണ് സംഘാടക സമിതികാനത്തൂര്‍ ചെയ്തിരിക്കുന്നത്.3000 പേര്‍ക്ക് ഇരിക്കാവുന്ന ഗ്യാലറിയാണ് നിര്‍മ്മിച്ചിട്ടുള്ളത്. എല്ലാ ദിവസും മത്സരം തുടങ്ങുന്നതിന് മുമ്പ് വിവിധ കലാപരിപാടികള്‍ നടക്കും. നാളെ നടക്കുന്ന ആദ്യ മത്സരത്തില്‍ സിറ്റിസണ്‍ ഉപ്പള,കെ എഫ് സി കാറഡുക്കയെ നേരിടും







