തണ്ണിമത്തൻ ലോറിയിൽ 200 പെട്ടി സ്ഫോടക വസ്തുക്കൾ; ഡ്രൈവർ അറസ്റ്റിൽ

തിരുവനന്തപുരം: തമിഴ്നാട്ടിൽനിന്ന് തണ്ണിമത്തനുമായി എത്തിയ പിക്കപ്പ് വാനിൽ നിന്ന് സ്ഫോടക വസ്തുക്കളുടെ വൻ ശേഖരം പോലീസ് പിടിച്ചു. വാഹന പരിശോധനയ്ക്കിടെ തണ്ണിമത്തനുമായി എത്തിയ ലോറി കൈകാണിച്ചെങ്കിലും നിറുത്താതെ ഓടിച്ചു പോയതിന് തുടർന്ന് പോലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു .പാലക്കാട് മെഡിക്കൽ കോളേജിനടുത്ത് സർവ്വീസ് റോഡിൽ വെച്ചാണ് ലോറി പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ തണ്ണിമത്തനടിയിൽനിന്ന് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റനേറ്ററുകളും അടങ്ങിയ 200 പെട്ടികൾ പിടിച്ചെടുത്തു. ലോറി ഡ്രൈവർ തമിഴ്നാട് കർമ്മപുരിയിലെ ഹ രൂർ സെന്തിൽ കുമാറിനെ പാലക്കാട് ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page