രണ്ടുപേരെയും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി ശല്യം ചെയ്യല്‍; യുവാവിനെതിരെ പരാതി നല്‍കി ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും

കൊച്ചി: രണ്ടുപേരെയും വിവാഹം കഴിക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായി ശല്യം ചെയ്യുന്ന യുവാവിനെതിരെ ബിഗ് ബോസ് താരങ്ങളായ ആദിലയും നൂറയും പരാതി നല്‍കി. ബിഗ് ബോസ് മലയാളം സീസണ്‍ 7ലൂടെയാണ് ലെസ്ബിയന്‍ കപ്പിള്‍സായ ആദിലയും നൂറയും മലയാളികള്‍ക്ക് സുപരിചിതരായത്. സമൂഹ മാധ്യമങ്ങളിലൂടെ ഇരുവരും തങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. അത്തരത്തില്‍ തങ്ങളെ ശല്യം ചെയ്ത ഒരാള്‍ക്കെതിരെ പരാതി നല്‍കിയ കാര്യവും ഇവര്‍ ആരാധകരെ അറിയിക്കുകയായിരുന്നു.

ആദിലയുടേയും നൂറയുടേയും വാക്കുകള്‍:

2024 നവംബര്‍ മുതല്‍ ഒരാള്‍ ഞങ്ങള്‍ക്ക് മെസേജും കാര്യങ്ങളുമൊക്കെ അയക്കുന്നുണ്ട്. ഞങ്ങളെ ഒരുമിച്ച് കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞായിരുന്നു അയാളുടെ മെസേജ്. ആ സമയത്ത് അതൊക്കെ വിട്ടുകളഞ്ഞു. ഇതിന് മുമ്പും പലരും ഇത്തരം ആവശ്യവുമായി മെസ്സേജ് അയച്ചിരുന്നതിനാലാണ് കാര്യമാക്കാതിരുന്നത്.

എന്നാല്‍ ഇപ്പോള്‍ തങ്ങള്‍ പോകുന്നിടത്തെല്ലാം വന്ന് ഇയാള്‍ എല്ലാ കാര്യങ്ങളും അന്വേഷിക്കുകയും വിവാഹം കഴിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യുന്നു. നേരത്തെ തന്നെ പരാതി നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ബിഗ് ബോസിലേക്ക് വിളി വന്നതിനാല്‍ രണ്ടും കൂടി ഒരുമിച്ച് നടക്കാത്തതിനാല്‍ അതിന് കഴിഞ്ഞില്ല.

ഷോ കഴിഞ്ഞ ശേഷം ഇയാളൊരു ഫാന്‍ മീറ്റപ്പിന് വന്നിരുന്നു. ഇപ്പോള്‍ പ്രമോഷന്റെ ഭാഗമായി ഒരു റസോര്‍ട്ടില്‍ ഞങ്ങള്‍ വന്നപ്പോള്‍ അവിടെയും അയാള്‍ വന്നു. പിന്നെ ഒന്നും ആലോചിക്കാതെ പൊലീസില്‍ വിവരം അറിയിച്ചു. അതവര്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എഫ്‌ഐആര്‍ ഇട്ടിട്ടുണ്ട്. ഇനി എല്ലാം നിയമത്തിന്റെ രീതിക്ക് പോകട്ടെ.

നെഗറ്റീവ് മെസേജിടുന്നവരും സൈബര്‍ ബുള്ളിയിംഗ് ചെയ്യുന്നവരുടേയും ശ്രദ്ധയ്ക്ക്.. നമ്മുടെ നിയമം ഇപ്പോള്‍ സ്‌ട്രോങ്ങാണ്. എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും ബഹുമാനിച്ച് നല്ല രീതിയില്‍ മുന്നോട്ട് പോകാന്‍ നോക്കുക’- ആദിലയും നൂറയും പറയുന്നു

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page