കാസര്‍കോട്: പൗരാണിക പ്രസിദ്ധമായ തളങ്കര മുണ്ട്യപതി പന്നിക്കുളത്തി ചാമുണ്ഡി പുനഃപ്രതിഷ്ഠാ ബ്രഹ്‌മലകശോത്സവവും ദൈവക്കോലമഹോത്സവവും ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ബുധനാഴ്ച ആരംഭിച്ചു. ഞായറാഴ്ച വരെ നീണ്ടു നില്‍ക്കും. ആഘോഷത്തിന്റെ ഭാഗമായി ഇന്നു (വ്യാഴം) രാവിലെ ഗണപതി ഹോമം നടന്നു. വൈകിട്ടുവരെ ഹോമങ്ങളും കലശാഭിഷേകവും പൂജകളും നടക്കും. വെള്ളിയാഴ്ച രാവിലെ പന്നിക്കുളത്തി അമ്മയുടെ പീഠപ്രതിഷ്ഠ. ബ്രഹ്‌മകലശാഭിഷേകം, സമൂഹ പ്രാര്‍ത്ഥന, കൊള്ളികൊത്തല്‍. ഏഴിനു രാവിലെ മേലേരികൂട്ടല്‍, വൈകിട്ട് ഭണ്ഡാരം എഴുന്നള്ളത്ത്, മേല്‍മാട് സമര്‍പ്പണം, 8നു ചാമുണ്ഡി ദൈവക്കോലവും അഗ്നി പ്രവേശവും നടക്കും.






