കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു രണ്ടാമത്തെ കേസിലും ജാമ്യം. ശ്രീകോവിലിനു മുന്നിലെ കട്ടിളപാളിയിലെ സ്വര്‍ണ്ണക്കൊള്ളക്കേസിലാണ് പോറ്റിക്ക് വ്യാഴാഴ്ച കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നു ജാമ്യം ലഭിച്ചത്.
ദ്വാരപാലക സ്വര്‍ണ്ണ കവര്‍ച്ചാ കേസില്‍ ജനുവരി 21ന് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്‍കാത്ത സാഹചര്യത്തിലാണ് പോറ്റിക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.
മറ്റു പ്രതികളായ മുരാരി ബാബു, എസ് ശ്രീകുമാര്‍ എന്നിവര്‍ക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ബോര്‍ഡ് പ്രസിഡണ്ടും കമ്മീഷമറുമായിരുന്ന എന്‍ വാസുവിനും ഉടന്‍ ജാമ്യം ലഭിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്.
അതേസമയം തന്ത്രി കണ്ഠരര് രാജീവരുടെ റിമാന്റ് രണ്ടാഴ്ചത്തേയ്ക്ക് നീട്ടികൊണ്ട് കൊല്ലം വിജിലന്‍സ് കോടതി ഉത്തരവായി.







