നിയമസഭാ തെരഞ്ഞെടുപ്പ്; കളമശേരിയില്‍ മന്ത്രി പി. രാജീവനെതിരെ ഹാരിസ് ബീരാന്‍ എംപിയെ മുസ്ലിം ലീഗ് മല്‍സരിപ്പിച്ചേക്കും

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കളമശ്ശേരിയില്‍ മന്ത്രി പി. രാജീവനെതിരെ ഹാരിസ് ബീരാന്‍ എം പിയെ മുസ്ലിം ലീഗ് മല്‍സരിപ്പിക്കുമെന്ന് സൂചന. മണ്ഡലത്തില്‍ കൂടുതല്‍ ശക്തനായ സ്ഥാനാര്‍ത്ഥിയെ വേണമെന്ന കോണ്‍ഗ്രസിന്റെ അഭിപ്രായം കൂടി പരിഗണിച്ചു ഹാരിസ് ബീരാനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ലീഗ് നേതൃത്വം ധാരണയിലെത്തിയിട്ടുണ്ടെന്ന് പറയുന്നു. അന്തിമ തീരുമാനം ഉടന്‍ ഉണ്ടാകുമെന്നു പറയുന്നു.

കളമശ്ശേരി സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് നീക്കമെന്ന് പറയുന്നു. എന്നാല്‍ കളമശ്ശേരി സീറ്റ് തങ്ങള്‍ക്ക് വേണമെന്ന നിലപാടില്‍ ലീഗിന്റെ ജില്ലാ കമ്മിറ്റി ഉറച്ചുനില്‍ക്കുകയാണത്രെ. ഇതോടെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെടുകയായിരുന്നുവെന്നും തുടര്‍ന്നാണ് ഹാരിസ് ബീരാന്‍ എംപിയുടെ പേര് പരിഗണിക്കുന്നതെന്നും പറയുന്നുണ്ട്.

മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ സഹോദരിയുടെ മകനാണ് ഹാരിസ് ബീരാന്‍. 2024ലാണ് രാജ്യസഭാംഗമായത്. കേരളത്തിനുവേണ്ടി അഭിഭാകന്‍ കൂടിയായ ഹാരിസ് ബീരാന്‍ സുപ്രീംകോടതിയില്‍ നിരവധി കേസുകളില്‍ ഹാജരായിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page