മാവേലിക്കര മുന്‍ എം.എല്‍.എ എം മുരളി അന്തരിച്ചു; വിടവാങ്ങിയത് നിയമസഭയില്‍ സ്വകാര്യ ബില്ലുകള്‍ക്ക് അവതരണാനുമതി തേടിയ കോണ്‍ഗ്രസ് നേതാവ്

തിരുവനന്തപുരം: മുന്‍ മാവേലിക്കര എം എല്‍ എയും കോണ്‍ഗ്രസ് നേതാവുമായ എം മുരളി (73) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. 1991 മുതല്‍ തുടര്‍ച്ചയായി നാലു തവണ മാവേലിക്കര മണ്ഡലത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്.
സ്വകാര്യ ബില്ലുകള്‍ക്ക് നിയമസഭയില്‍ ഏറ്റവും കൂടുതല്‍ തവണ അവതരണാനുമതി പ്രമേയം അവതരിപ്പിച്ച റെക്കോര്‍ഡ് മുരളിക്ക് സ്വന്തമാണ്.
1972-1977 കാലത്ത് കെ എസ് യു ആലപ്പുഴ ജില്ലാ സെക്രട്ടറി, പ്രസിഡണ്ട് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 1980ല്‍ കെ എസ് യു സംസ്ഥാന പ്രസിഡണ്ടായി 1991ല്‍ സി പി എമ്മിന്റെ എസ് ഗോവിന്ദകുറുപ്പിനെ പരാജയപ്പെടുത്തി മാവേലിക്കര മണ്ഡലത്തില്‍ നിന്നു നിയമസഭയിലെത്തി. പിന്നീട് മൂന്നു തവണ തുടര്‍ച്ചയായി ഇതേ മണ്ഡലത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ടു. 2011ല്‍ കായംകുളത്ത് മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page