തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ സര്‍വീസില്‍ പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവിറക്കി.
മന്ത്രി സഭാ യോഗത്തിന്റേതാണ് തീരുമാനം. തൊഴില്‍ അന്വേഷകരായ ഉദ്യോഗസ്ഥര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ക്ക് ഇത് വഴിയൊരുക്കുന്നു. ഇടുക്കി ഉടുമ്പന്‍ചോല സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ ആദ്യഘട്ട പ്രവര്‍ത്തനം ആരംഭിക്കുന്നതിന് 25 തസ്തികകള്‍ സൃഷ്ടിക്കും. 21 റെഗുലര്‍ തസ്തികകളും 4 കോണ്‍ട്രാക്ട് തസ്തികകളുമാണ് സൃഷ്ടിക്കുക.







