പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ പിന്തുടര്‍ന്നു പിടികൂടി; നിരവധി കവര്‍ച്ചാ കേസുകളില്‍ പ്രതിയായ യുവാവിനെ കുമ്പളയില്‍ ചോദ്യം ചെയ്യുന്നു

കാസര്‍കോട്: പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ട യുവാവിനെ പൊലീസ് പിന്തുടര്‍ന്നു പിടിച്ചു. കര്‍ണ്ണാടക, ബണ്ട്വാള്‍, ജയനാരെപ്പേട്ടയിലെ എ ജെ മുഹമ്മദ് ബഷീറി (38)നെയാണ് കുമ്പള പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ മുകുന്ദനും സംഘവും അറസ്റ്റു ചെയ്തത്. മുട്ടംറെയില്‍വെ ഗേറ്റിനു സമീപത്തു നിന്നാണ് ഇയാളെ സംശയകരമായ സാഹചര്യത്തില്‍ പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു.
പൊലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. ഇയാള്‍ക്കെതിരെ കര്‍ണ്ണാടകയില്‍ മൂന്നു മോഷണ കേസുകള്‍ ഉള്ളതായും കണ്ണൂരില്‍ കവര്‍ച്ചാശ്രമകേസുള്ളതായും പൊലീസ് പറഞ്ഞു. വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതല്‍ കവര്‍ച്ചാ കേസുകള്‍ക്ക് തുമ്പാകുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page