പഞ്ചായത്തു തിരഞ്ഞെടുപ്പു കഴിഞ്ഞു നാലു ഭരണസമിതി യോഗങ്ങളിലും പങ്കെടുക്കാതെ കാസര്‍കോട്ട് ഒരു പഞ്ചായത്ത് മെമ്പര്‍

കാസര്‍കോട്: പഞ്ചായത്ത് തിരഞ്ഞെടുപ്പിനു ശേഷം നടന്ന നാലു പഞ്ചായത്ത് ബോഡ് യോഗങ്ങളിലും പങ്കെടുക്കാതെ ഒരു പഞ്ചായത്ത് മെമ്പര്‍!
എന്‍മകജെ പഞ്ചായത്തിലാണ് ഈ വിചിത്ര സംഭവം. പഞ്ചായത്തിലെ സി പി എം അംഗം സുധാകരനാണ് പഞ്ചായത്ത് മെമ്പറായ ശേഷം കര്‍ണ്ണാടകയിലെ ഒരു ഡോക്ടറുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയ ശേഷം യോഗത്തില്‍ പങ്കെടുക്കാതെ വിവാദങ്ങളില്‍പ്പെട്ടു മുങ്ങി നടക്കുന്നതെന്നു ഇന്നലെ നടന്ന പഞ്ചായത്ത് ഭരണസമിതിയോഗം ആരോപിച്ചു. മാത്രമല്ല, സുധാകരന്‍ നല്‍കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് അനുസരിച്ച് അങ്ങനെ ഒരു ഡോക്ടര്‍ കര്‍ണ്ണാടകയില്‍ ഉണ്ടോ എന്ന് അന്വേഷിക്കണമെന്നു അങ്ങനെയൊരാളുണ്ടെങ്കില്‍ അയാള്‍ സര്‍ട്ടിഫിക്കറ്റു കൊടുത്തിട്ടുണ്ടോ എന്നും കണ്ടെത്തണമെന്നും അഭിപ്രായമുയര്‍ന്നു. ഇതിനെത്തുടര്‍ന്നു മെഡിക്കല്‍ ബോഡിന്റെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ സുധാകരനോട് ആവശ്യപ്പെടാന്‍ പഞ്ചായത്ത് സെക്രട്ടറിയോടു നിര്‍ദ്ദേശിച്ചു. കാസര്‍കോട്ട് വേണ്ടത്ര മുന്തിയ ഇനം ആശുപത്രികളും അതിവിദഗ്ദ്ധരായ ഡോക്ടര്‍മാരുമുള്ളപ്പോള്‍ കര്‍ണ്ണാടകയില്‍ ചികിത്സ തേടിയതില്‍ അംഗങ്ങള്‍ അതിശയിച്ചു.
അതേസമയം സുധാകരന്റെ ദശാബ്ദങ്ങളായുള്ള പീഡനത്തിനിരയാകുന്ന ഒരു കുടുംബം അയാള്‍ക്കെതിരെ പീഡനക്കേസ് നിലവിലുണ്ടെന്നു സൂചിപ്പിച്ചു കഴിഞ്ഞ ദിവസം പഞ്ചായത്തു സെക്രട്ടറിക്കു പരാതികൊടുത്തിരുന്നു. പരാതിയോടൊപ്പം എഫ് ഐ ആര്‍ കോപ്പിയും സുധാകരന്റെ വിളയാട്ടങ്ങളുടെ ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവും ലഭിച്ചിട്ടുണ്ടെന്നു പഞ്ചായത്ത് ജീവനക്കാര്‍ സൂചിപ്പിച്ചു.
തുടര്‍ച്ചയായി മൂന്നു പഞ്ചായത്ത് ബോഡ് യോഗത്തില്‍ കൃത്യമായ കാരണം കാണിക്കാതെ പങ്കെടുക്കാത്തവരുടെ പഞ്ചായത്ത് മെമ്പര്‍ സ്ഥാനം അസാധുവാകുമെന്നു പഞ്ചായത്തിരാജ് നിയമം വ്യവസ്ഥ ചെയ്തിട്ടുണ്ടെന്നു പറയുന്നുണ്ട്. നാടിന്റെയും ജനങ്ങളുടെ വികസനത്തിനു നിലകൊള്ളുന്ന പാര്‍ട്ടിയുടെ പഞ്ചായത്ത് മെമ്പര്‍ വെള്ളിയാഴ്ച നടക്കുന്ന പ്രസ്തുത മെമ്പറുടെ വാര്‍ഡിലെ ഗ്രാമസഭയില്‍ പങ്കെടുക്കുമോ എന്ന് വോട്ടര്‍മാര്‍ കാത്തിരിക്കുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page