ഇടതു സര്‍ക്കാരിനെതിരെ പുതുയുഗയാത്ര: ഉദ്ഘാടനം 6ന് വൈകിട്ട് കെ സി വേണുഗോപാലന്‍; കുമ്പളയില്‍

കാസര്‍കോട്: പത്തുവര്‍ഷക്കാലം കേരളത്തെ ഭരിച്ചുമുടിച്ച ഇടതു സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള പടയോട്ടമാണ് ആറിനു വൈകിട്ട് കുമ്പളയില്‍ ആരംഭിക്കുന്ന പുതുയുഗയാത്രയെന്നു യു ഡി എഫ് അറിയിച്ചു. അഴിമതി മുഖമുദ്രയാക്കുകയും ധൂര്‍ത്തും സ്വജന പക്ഷപാതവും കൊണ്ടു വികസന രംഗത്തു കേരളത്തെ പിന്നോട്ടു വലിക്കുകയും ചെയ്തവരാണ് 10 വര്‍ഷത്തെ ഭരണക്കാരെന്നു പുതുയുഗയാത്ര സംഘാടകരായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി, യു ഡി എഫ് ഭാരവാഹികളായ കല്ലട്ര മാഹിന്‍ ഹാജി, പി കെ ഫൈസല്‍, യു ഡി എഫ് കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ അറിയിച്ചു. യാത്ര ആറിനു നാലുമണിക്ക് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി ഉദ്ഘാടനം ചെയ്യും. ഏഴുമണിക്കു കാസര്‍കോട്ടു സ്വീകരണമുണ്ടാവും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page