സി.പി ജോണ്‍ എം.എസ്.എം.ഇ അസോ. സംസ്ഥാന പ്രസിഡന്റ്

കാസര്‍കോട്: മുന്‍ പ്ലാനിംഗ് ബോഡ് മെമ്പറും സി.എം.പി സംസ്ഥാന സെക്രട്ടറിയുമായ സി.പി ജോണിനെ എം.എസ്.എം.ഇ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുത്തു. സ്ഥാനാരോഹണം വിപുലമായി നടത്താന്‍ കാസര്‍കോട്ടു ചേര്‍ന്ന സംസ്ഥാന സമ്മേളനം തീരുമാനിച്ചു. കെ.എസ്.എസ്.ഐ.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ സ്‌കറിയ ഉദ്ഘാടനം ചെയ്തു. സി.എച്ച് ചന്ദ്രശേഖരന്‍ ആധ്യക്ഷ്യം വഹിച്ചു. ഋഷി പല്‍പ്പു, എസ് സുരേന്ദ്രന്‍, എന്‍ കെ ഷാജി, പ്രകാശ് ചന്ദ്ര പ്രസംഗിച്ചു.
സംസ്ഥാനത്തിന്റെ വ്യവസായിക പുരോഗതിക്കു സര്‍ക്കാര്‍ സമീപനം കൂടുതല്‍ ഉദാരമാക്കണമെന്നു സമ്മേളനം ഉദ്ഘാടനം ചെയ്ത കെ.ജെ സ്‌കറിയ അഭിപ്രായപ്പെട്ടു. വ്യവസായികളുടെ ചോദ്യങ്ങള്‍ക്കു അദ്ദേഹം മറുപടി നല്‍കി. വ്യവസായികളായ രാജന്‍, എ.കെ അഫ്റാന്‍, ദാമോദരന്‍, ശിവറായ ഷേണായി, നാരായണന്‍, അബൂബക്കര്‍ തുടങ്ങിയവര്‍ സിഡ്കോയില്‍ നിന്നു നേരിട്ടു കൊണ്ടിരിക്കുന്ന ദുരനുഭവങ്ങള്‍ വിവരിച്ചു.
മറ്റു സംസ്ഥാന ഭാരവാഹികളായി ഋഷി പല്‍പ്പു (വര്‍.പ്രസി.), സി.എച്ച് ചന്ദ്രശേഖര, വി.പി രാകേഷ് കൃഷ്ണന്‍, ഹുമാം തിരുവനന്തപുരം (മേഖലാ വൈ. പ്രസി.) എന്നിവരെയും ജന.സെക്രട്ടറിയായി സി. അശോകന്‍ കാസര്‍കോടിനെയും തിരഞ്ഞെടുത്തു. ഡെപ്യൂട്ടി ജന. സെക്രട്ടറിമാരായി റോബിന്‍ തോമസ്, കെ.വി സോമന്‍, എസ് സുരേന്ദ്രന്‍, ജോഷി (കടലുണ്ടി) എന്നിവരെയും തിരഞ്ഞെടുത്തു. എന്‍ കെ ഷാജിയാണ് ട്രഷറര്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page