അതിവേഗപാത: വിശദാംശങ്ങളുമായി മെട്രോമാന്‍ ജനങ്ങളിലേയ്ക്ക്

കോഴിക്കോട്: തിരുവനന്തപുരം- കണ്ണൂര്‍ അതിവേഗ റയില്‍പാത പദ്ധതിയുടെ വിശദാംശങ്ങള്‍ ജനങ്ങളുമായി പങ്കുവയ്ക്കുന്നതിനു മെട്രോമാന്‍ ഈ ശ്രീധരന്‍ ജനകീയ സംവാദമാരംഭിക്കുന്നു. പദ്ധതിയുടെ നേട്ടങ്ങളും അതിന്റെ ഗുണവശങ്ങളും ചര്‍ച്ച ചെയ്യുന്ന സംവാദം 15ന് ആരംഭിക്കും. ആദ്യ സംവാദം മലപ്പുറത്താണ്. തുടര്‍ന്ന് അതിവേഗ പാത കടന്നു പോവുന്ന പ്രദേങ്ങളില്‍ സംവാദം തുടരും. കേന്ദ്ര റയില്‍വെ പദ്ധതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച എതിര്‍പ്പിനെതിരെയാണ് പദ്ധതിയുടെ എല്ലാവശങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്ന ജനകീയ സംവാദമായി മെട്രോമാന്‍ രംഗത്തിറങ്ങുന്നത്. പെരിയ-ഒടയഞ്ചാല്‍ റോഡില്‍ 8 മുതല്‍ 12 വരെ ഗതാഗത …

സിജെ റോയിയുടെ മരണം; ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു

ബെംഗളൂരു: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് സ്വയം വെടിവച്ച് മരിച്ച സംഭവത്തില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥരെ പൊലീസ് ചോദ്യം ചെയ്തു. ജോയിന്റ് ഡയറക്ടര്‍ കൃഷ്ണപ്രസാദ്, നിതിന്‍ എന്നിവരെയാണ് ചോദ്യം ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥരെ ഇന്ന് ചോദ്യം ചെയ്‌തേക്കും. കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഓഫീസില്‍ കഴിഞ്ഞദിവസം രാത്രിയിലും ഇന്‍കം ടാക്‌സ് പരിശോധന നടന്നിരുന്നു. ആദായ നികുതി വകുപ്പിലെ ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദമാണ് റോയിയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പൊലീസ് ഇന്‍കം ടാക്‌സ് ജീവനക്കാരെ ചോദ്യം ചെയ്തത്. …

ഇടതുമുന്നണി വടക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥ ഉദ്ഘാടനം മുഖ്യമന്ത്രി; 3 മണിക്കു കുമ്പളയില്‍

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ഇടതുമുന്നണി സംസ്ഥാന വ്യാപകമായി നടത്തുന്ന മൂന്നു വികസന മുന്നേറ്റ ജാഥകളിലെ വടക്കന്‍ മേഖലാ ജാഥ സംസ്ഥാനത്തിന്റെ വടക്കെ അറ്റത്തെ നിയമസഭാ മണ്ഡലത്തില്‍പ്പെട്ട കുമ്പളയില്‍ ഇന്നു വൈകിട്ട് പ്രചരണമാരംഭിക്കും. ജാഥ മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്നു മണിക്ക് ഉദ്ഘാടനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് ജാഥാ ക്യാപ്റ്റന്‍. സിപിഐ ദേശീയ സെക്രട്ടേറിയറ്റംഗം പി. സന്തോഷ് കുമാര്‍ എംപിയാണ് ജാഥാ മാനേജര്‍. മുന്നണിയിലെ മറ്റു ഘടകകക്ഷികളായ കേ.കോ.എം, സോഷ്യലിസ്റ്റ് ജനതാദള്‍, എന്‍സിപി, …

കേന്ദ്ര ബജറ്റ് ഇന്നു 11 മണിക്ക് ; കേരളത്തിന് എയിംസും അതിവേഗം റെയിൽപാതയും പ്രതീക്ഷ

ന്യൂഡൽഹി : ഇന്ത്യയെ വികസിത ഇന്ത്യയാക്കാനുള്ള പ്രയാണത്തിലെ മറ്റൊരു നാഴികക്കല്ലായി കേന്ദ്രബജറ്റ് ഇന്ന് 11 മണിക്ക് കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പാർലമെൻറിൽ അവതരിപ്പിക്കും. നിർമല സീതാരാമൻറെ തുടർച്ചയായ ഒമ്പതാമത്തെ ബജറ്റാ ണിത് . ഇത് റിക്കാർഡ് ആണ്. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കേരളത്തിന് അതിവേഗ റെയിൽ പാത ,എയിംസ് , അധികഫണ്ട് തുടങ്ങിയ പ്രധാന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടായേക്കുമെന്ന് പ്രതീക്ഷിക്കുന്നു. തിരഞ്ഞെടുപ്പ് ആസന്നമായ പശ്ചിമബംഗാൾ, ആസാം സംസ്ഥാനങ്ങൾക്കും പ്രത്യേക പരിഗണന ഉണ്ടായേക്കുമെന്ന് കരുതുന്നുണ്ട്. പ്രാദേശിക …

ബഡ്ജറ്റ് ടൂറിസം:കെഎസ്ആർടിസി വൻ കുതിപ്പിൽ ; വരുമാനം 43 കോടി കടന്നു

തിരുവനന്തപുരം:കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെൽ കഴിഞ്ഞ സാമ്പത്തിക വർഷം 43 കോടി രൂപ വരുമാനം നേടി. വൈവിധ്യമാർന്ന വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കൈവരിച്ചതെന്നു കെഎസ്ആർടിസി അവകാശപ്പെട്ടു . 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്നു ടൂറിസം സെല്ലിൻ്റെ വാർഷിക വരുമാനം. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, …

കിവീസിൻ്റെ ചിറകൊടിച്ചു; ന്യൂസിലൻ്റിനെ 46 റൺസിനു ഇന്ത്യ തകർത്തു

തിരുവനന്തപുരം: ന്യൂ സിലൻ്റിനെതിരെ തിരുവനന്തപുരത്ത് ഇന്നലെ നടന്ന അവസാന ടി – 20 യിൽ ഇൻഡ്യ 46 റൺസിനു വിജയിച്ചു. കാര്യവട്ടത്തു നടന്ന മത്സരത്തിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യക്കു 271 റൺസ് ലഭിച്ചു. വിജയലക്ഷ്യവുമായി കളിക്കളത്തിലിറങ്ങിയ ന്യൂസിലൻ്റ്225 റൺസിന് ആൾ ഔട്ടായി. മത്സരത്തിൽ ഇൻഡ്യ ന്യൂസിലൻ്റിനെ എറിഞ്ഞു തകർത്തു. ഇരുടീമുകളുടെയും വെടിക്കെട്ടു പ്രകടനത്തിൽ സ്റ്റേഡിയം ഇളകി മറിഞ്ഞു. ഇരു ടീമുകളും 36 സിക്സുകൾ അടിച്ചെടുത്തു. ടി – 20 യുടെ ഒരു മത്സരത്തിൽ ഏറ്റവും കൂടുതൽ …

പോലീസിനെ കണ്ട് 11. 260 ഗ്രാം എം.ഡി.എം.എ കവറോടെ വിഴുങ്ങിയ യുവാവ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ

കൊല്ലം : പോലീസിനെ കണ്ട് കൈവശം ഉണ്ടായിരുന്ന 11.260 ഗ്രാം എം.ഡി.എം.എ. കവറോടെ വിഴുങ്ങിയ യുവാവിനെ ഗുരുതര നിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കുലശേഖരപുരത്തെ സക്കീറാണ് ആശുപത്രിയിലായത്. കൊല്ലത്ത് പോലീസ് മയക്കുമരുന്ന് വേട്ട നടത്തുന്നതിനിടയിൽ സക്കീർ കൈവശമുണ്ടായിരുന്ന മയക്കുമരുന്ന് കവർ സഹിതം വിഴുങ്ങുകയായിരുന്നു. എം.ഡി.എം.എ. കവർ വയറ്റിൽ കിടന്നു പൊട്ടിയാൽ ജീവൻ തന്നെ അപകടത്തിലാവുമെന്ന ഭീതിയിൽ ഇയാളെ ഉടൻ കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സക്കീർ …