പി പി ചെറിയാൻ
സൗത്ത് കരോലിന: നായക്കുട്ടിയെ വാങ്ങാനെന്ന വ്യാജേന വിളിച്ചുവരുത്തിയ 40 വയസ്സുകാരിയെ കൊലപ്പെടുത്തി മൃതദേഹം കാറിനുള്ളിലിട്ട് കത്തിച്ചു. സൗത്ത് കരോലിനയിലെ എഫിംഗ്ഹാമിൽ ജനുവരി 22-നാണ് ദാരുണമായ സംഭവം നടന്നത്. ഡാന മേരി കിൻലോ എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
നായക്കുട്ടിയെ വിൽക്കാനുണ്ടെന്ന് വിശ്വസിപ്പിച്ച് സുഹൃത്തായ ഐരിയാന ഫ്ലെമിംഗ് (19), ഡാക്വിൻ തോമസ് (31) എന്നിവർ ചേർന്ന് ഡാനയെ വിജനമായ സ്ഥലത്തെത്തിക്കുകയായിരുന്നു.
സ്ഥലത്തെത്തിയ ഡാനയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം, മൃതദേഹത്തിന് മുകളിൽ ദ്രാവകം ഒഴിച്ച് കാറിനുള്ളിലിട്ട് തീ കൊളുത്തി.







