കാസര്‍കോട്: സമസ്ത നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായുള്ള ഗ്ലോബല്‍ എക്‌സ്‌പോ ഇന്നു വൈകിട്ട് ഉദ്ഘാടനം ചെയ്യും. കര്‍ണ്ണാടക മന്ത്രി റഹീംഖാന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്ത്രീകള്‍ക്കു മാത്രമേ പ്രദര്‍ശന നഗരിയിലേക്കു പ്രവേശനമുണ്ടാവുകയുള്ളൂ. തിങ്കളാഴ്ച മുതല്‍ ഫെബ്രുവരി എട്ടുവരെ പുരുഷന്മാര്‍ക്കു പ്രദര്‍ശനം കാണാം. തദ്ദേശീയ- ദേശീയ-അന്തര്‍ ദേശീയ പാരമ്പര്യങ്ങളും ചരിത്രശേഷിപ്പുകളും കണ്ടു പിടിത്തങ്ങളും കലാ- സാംസ്‌ക്കാരിക ചരിത്രവും സമൃദ്ധികളും ധാര്‍മ്മിക- മാനവിക ദൃശ്യപ്പൊലിമകളും പ്രദര്‍ശനത്തിലുണ്ട്. പ്രദര്‍ശനത്തിനു പുറമെ സെമിനാറുകളും സിമ്പോസിയങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.






