ബംഗ്‌ളൂരു: രണ്ടു മാസം മുമ്പ് വിവാഹിതയായ യുവതി കാമുകനൊപ്പം ഒളിച്ചോടി. ഇതില്‍ മനംനൊന്ത് ഭര്‍ത്താവും തൊട്ടുപിന്നാലെ വിവാഹ ബ്രോക്കറും ജീവനൊടുക്കി. ചാമരാജ് നഗറിലെ ഹരീഷ് (30), രുദ്രേഷ് (36) എന്നിവാണ് മരിച്ചത്. ഹരീഷിന്റെ മരണത്തില്‍ ഭാര്യ സരസ്വതിയെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റു ചെയ്തു.
രണ്ടു മാസം മുമ്പായിരുന്നു ഗിരീഷിന്റെയും സരസ്വതിയുടെയും വിവാഹം നടന്നത്. സരസ്വതിയുടെ അമ്മാവനായ രുദ്രേഷായിരുന്നു വിവാഹ ബ്രോക്കര്‍.
ജനുവരി 23ന് രാവിലെ ക്ഷേത്രത്തില്‍ പോകുന്നുവെന്നു പറഞ്ഞാണ് സരസ്വതി വീട്ടില്‍ നിന്നു പോയത്. തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് നടത്തിയ അന്വേഷണത്തില്‍ സരസ്വതി കാമുകനായ ശിവകുമാറിനൊപ്പം ഒളിച്ചോടിയതായി കണ്ടെത്തി.ഇതോടെ സരസ്വതിക്കെതിരെ കുറിപ്പ് എഴുതി വച്ച് ഹരീഷ് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇതോടെയാണ് സരസ്വതിയുടെ അമ്മാവനും വിവാഹബ്രോക്കറുമായ രുദ്രേഷും ജീവനൊടുക്കിയതെന്നു പൊലീസ് വ്യക്തമാക്കി.







