കാസര്‍കോട്: എം ഡി എം എയുമായി ബന്ധപ്പെട്ട് മൂന്നു പേരെ ബദിയഡുക്ക എസ് ഐയും സംഘവും അറസ്റ്റു ചെയ്തു. പുത്തിഗെ, ഊജംപദവിലെ മുഹമ്മദ് യാസീദ് (27), മുഗുവിലെ ഷബീര്‍ അലി (26), പട്‌ള, കോട്ടക്കണ്ണി, പള്ളിക്വാര്‍ട്ടേഴ്‌സിലെ പി എം ഷാനവാസ് (42) എന്നിവരെയാണ് ബദിയഡുക്ക എസ് ഐ സവ്യസാചിയും സംഘവും അറസ്റ്റു ചെയ്തത്. നീര്‍ച്ചാല്‍, കിളിംഗാറില്‍ വച്ചാണ് മുഹമ്മദ് യാസീദിനെ പിടികൂടിയത്. വ്യാഴാഴ്ച രാത്രി 7.30 മണിയോടെ പൊലീസ് എത്തിയപ്പോള്‍ സ്ഥലത്തുണ്ടായിരുന്ന മുഹമ്മദ് യാസീദ് കടന്നു കളയാന്‍ ശ്രമിച്ചതില്‍ സംശയം തോന്നി തടഞ്ഞു നിര്‍ത്തി ദേഹപരിശോധന നടത്തിയപ്പോള്‍ 0.10 ഗ്രാം എം ഡി എം എ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു.
നെക്രാജെ ചൂരിപ്പള്ളത്ത് വച്ച് ഗ്ലാസിനു മുകളില്‍ എം ഡി എം എ വച്ച് ലൈറ്റര്‍ ഉപയോഗിച്ച് കത്തിച്ച് പുക ശ്വസിക്കുന്നതിനിടയിലാണ് ഷാനവാസും ഷബീര്‍ അലിയും അറസ്റ്റിലായതെന്നു കൂട്ടിച്ചേര്‍ത്തു.






