ലക്‌നൗ: ഭര്‍ത്താവ് കുരങ്ങേ എന്ന് വിളിച്ച് കളിയാക്കിയതില്‍ മനംനൊന്ത് യുവതി ജീവനൊടുക്കി.ലക്‌നൗ ഇന്ദിരാനഗറിലെ രാഹുല്‍ ശ്രീവാസ്തവയുടെ ഭാര്യ തന്നു സിംഗ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. സീതാപൂരിലെ ബന്ധുവീട്ടില്‍ പോയി മടങ്ങി എത്തിയതായിരുന്നു തന്നു. കുടുംബാംഗങ്ങള്‍ തമ്മില്‍ സംസാരിക്കുന്നതിനിടയില്‍ തന്നുവിനെ ഭര്‍ത്താവ് കുരങ്ങേ എന്നു വിളിക്കുകയായിരുന്നുവെന്നു സഹോദരി പറഞ്ഞു.
ഇതു കേട്ട് സങ്കടം വന്ന തന്നു മുറിയിലേക്ക് പോവുകയായിരുന്നുവത്രെ. ഭാര്യയുടെ പിണക്കം വലിയ കാര്യമാക്കാതെ രാഹുല്‍ ഭക്ഷണം വാങ്ങിക്കുന്നതിനായി പുറത്തേക്ക് പോയി. തിരിച്ചെത്തിയ ശേഷം തന്നുവിനെ വിളിച്ചുവെങ്കിലും വാതില്‍ തുറന്നില്ല. സംശയം തോന്നി ജനല്‍ വഴി നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടത്. അയൽക്കാരെ വിളിച്ചു വരുത്തി വാതില്‍ തകര്‍ത്ത് തന്നുവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. രാഹുലും തന്നുവും നാലു വര്‍ഷം മുമ്പാണ് പ്രണയവിവാഹിതരായത്.







