കാസര്‍കോട്: ‘ഉണരൂ… കാട്ടുതീയെ പ്രതിരോധിക്കാം; ജൈവകുലത്തെ സംരക്ഷിക്കാം’ എന്ന മുദ്രാവാക്യവുമായി കേരള വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സീനിയര്‍ വോളിനൈറ്റ് മത്സരം വെള്ളിയാഴ്ച (ഇന്ന്) രാത്രി ബാവിക്കരയില്‍ നടക്കും. അരിയില്‍ വനസംരക്ഷണ സമിതി, മിത്ര സ്വയം സഹായ സംഘം, ബാവിക്കര വോളി കൂട്ടായ്മ എന്നിവരുടെ സഹകരണത്തോടെയാണ് പരിപാടി.
വൈകുന്നേരം ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ജോസ് മാത്യുവിന്റെ അധ്യക്ഷതയില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി ബാലന്‍ ഉദ്ഘാടനം ചെയ്യും. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ സി വി വിനോദ് കുമാര്‍, മുളിയാര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ബി മുഹമ്മദ് കുഞ്ഞി, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ സോയ, അസി. കണ്‍സര്‍വേറ്റര്‍ വി ബി ഉദയസൂര്യന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ പുഷ്പ, ആദൂര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ എം വി വിഷ്ണു പ്രസാദ്, കെ സുഗന്ധിനി, ഹനീഫ പൈക്ക, നബീസ കുഞ്ഞി, അനീസ മന്‍സൂര്‍ മല്ലത്ത്, ഒ വത്സല, ജസ്‌ന മനാഫ്, എന്‍ സത്യവതി, പി രതീശന്‍, കെ രാഹുല്‍, കെ ഗിരീഷ്, കെ മധുസൂദനന്‍, എന്‍ വി സത്യന്‍ തുടങ്ങിയവര്‍ സംബന്ധിക്കും.






