പയ്യന്നൂർ: അഴിമതിക്കും ഗുണ്ടായിസത്തിനും ജനാധിപത്യ ധ്വംസനത്തിനും എതിരെ ഡി സി സി പ്രസിഡണ്ട് അഡ്വ.മാർട്ടിൻ ജോർജിൻ്റെ നേതൃത്വത്തിൽ പയ്യന്നൂർ പുതിയ ബസ്സ് സ്റ്റാൻ്റ് പരിസരത്ത് കോൺഗ്രസ്സ് സംഘടിപ്പിച്ച സത്യാഗ്രഹ സമരം ആരംഭിച്ചു.മഹാത്മാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തിയാണ് സമരം തുടങ്ങിയത്. കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം കെ.സുധാകരൻ എം.പി ഉൽഘാടനം ചെയ്തു.ഡി.സി.സി വൈസ് പ്രസിഡണ്ട് മുഹമ്മദ് ബ്ലാത്തൂർ ആധ്യക്ഷം വഹിച്ചു. ഡി.സി.സി പ്രസിഡണ്ട് മാർട്ടിൻ ജോർജ് മുഖ്യ പ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ ചെയർമാൻ പി.ടി.മാത്യു, ബാലകൃഷ്ണൻ പെരിയ, എം.പി.ഉണ്ണികൃഷ്ണൻ, വി.രാധാകൃഷ്ണൻ ,തോമസ് വക്കത്താനം, അഡ്വ.റഷീദ് കവ്വായി,കെ.ബ്രിജേഷ് കുമാർ, രാജീവൻ കപ്പച്ചേരി, എ.പി.നാരായണൻ, എം.കെ.രാജൻ, നൗഷാദ് വാഴവളപ്പിൽ, ടി.ജനാർദ്ദനൻ, രജിത് നാറാത്ത്, കെ.ജയരാജ് ,സജിത്, സി.ഗിരിജ, വി.കൃഷ്ണൻ , അത്തായി പത്മിനി, ഇ.പി.ശ്യാമള, പ്രസംഗിച്ചു.






