കൊല്ലം: സ്വാതന്ത്ര്യ സമര സേനാനിയും കമ്മ്യൂണിസ്റ്റ് നേതാവും കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിന്റ സ്ഥാപകനേതാവുമായിരുന്ന പി.ആര്‍ നമ്പ്യാരുടെ സ്മരണക്കായി ഓള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂനിയന്‍ ഏര്‍പ്പെടുത്തിയ പന്ത്രണ്ടാമത് പുരസ്‌കാരം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവും, മുന്‍ എം.പിയുമായ പന്ന്യന്‍ രവീന്ദ്രന് സമര്‍പ്പിച്ചു. അടൂരില്‍ നടന്ന സാംസ്‌ക്കാരിക സമ്മേളനത്തില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ 11111രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാര്‍ഡ് പന്ന്യന് കൈമാറി. ദേശീയതലത്തില്‍ പു രോഗമനാശയ പ്രചാരണം നടത്തുന്നതില്‍ വിനയവും ലാളിത്യവും മുഖമുദ്രയാക്കി തന്റെതായ വ്യക്തിത്വം പുലര്‍ത്തിയ നേതാവാണ് പന്ന്യന്‍ രവീന്ദ്രനെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സാമൂഹിക അസമത്വങ്ങള്‍ക്കെതിരെ ജനങ്ങളെ ചിന്തിപ്പിക്കാനും പ്രതിരോധങ്ങളുയര്‍ത്തുവാനും അദ്ദേഹം മുന്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും കേരളത്തിലെ സര്‍വ്വജനങ്ങളും ആരാധിക്കുന്ന രാഷ്ട്രീയ നേതാവാണ്കൂടിയാണ് പന്ന്യനെന്നും അദ്ദേഹം പറഞ്ഞു.
കല, സാമൂഹിക,രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് ഓരോ വര്‍ഷവും എ.കെ.എസ്.ടി.യു സംസ്ഥാന കമ്മറ്റി പുരസ്‌കാരം നല്‍കുന്നത്.







