കാസർകോട്: പോലീസിനെതിരെ, വലതുമുന്നണി കുമ്പള പോലീസ് സ്റ്റേഷനു മുമ്പിൽ ധർണ ആരംഭിച്ചു. പൊലീസ് കുമ്പള ദേശീയ പാത ടോൾ ബൂത്ത് നടത്തിപ്പുകാരുടെ ഏജൻറുമാരായാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു നടന്ന ധർണയിൽ ടോൾ ബൂത്ത് വിരുദ്ധ സമരസമിതിയിലെ ഇടതുമുന്നണി നേതാക്കന്മാരും പ്രവർത്തകരും പങ്കെടുത്തില്ല .കെപിസി സെക്രട്ടറി അഡ്വക്കേറ്റ് ബി സുബയ്യ ധർണ ഉദ്ഘാടനം ചെയ്തു. പോലീസ് നടപടിയിലെ നിയമവിരുദ്ധപ്രശ്നങ്ങൾ അദ്ദേഹം വിശദീകരിച്ചു. അസീസ് മരിക്ക ആധ്യക്ഷ്യം വഹിച്ചു. മുന്നണി നേതാക്കന്മാരായ മഞ്ജുനാഥ ആൾവ, സൈഫുള്ള തങ്ങൾ ,എ കെ ആരിഫ്, അഷ്റഫ് കാർള, ജെ.എസ്. സോമ ശേഖര, പൃഥ്വിരാജ് ,വി പി അബ്ദുൽ ഖാദർ ഹാജി, പി കെ മുഹമ്മദ്, താഹിറ, ലക്ഷ്മണപ്രഭു തുടങ്ങിയവർ പ്രസംഗിച്ചു.







